ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ആശുപത്രിവിട്ടു. സഹതാരമായിരുന്നു ചേതന്‍ശര്‍മ്മ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഡോക്ടര്‍ക്കൊപ്പം കപില്‍ നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. നേരത്തേ ആന്‍ജിയാേ പ്ളാസ്റ്റിക്കുശേഷം വിശ്രമിക്കുന്ന കപിലിന്റെ ചിത്രവും ചേതന്‍ ശര്‍മ്മ പങ്കുവച്ചിരുന്നു.

ഡല്‍ഹിയിലെ സുന്ദര്‍നഗറില്‍ താമസിക്കുന്ന 62കാരനായ കപിലിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ഓഖ്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ രാത്രി വൈകി ആന്‍ജിയോ പ്ളാസ്റ്റി ചെയ്യുകയായിരുന്നു. നില മെച്ചപ്പെട്ടതോടെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. മൂന്നാഴ്ചത്തെ വിശ്രമവും അദ്ദേഹത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സച്ചിന്‍, കൊഹ്‌ലി,യുവരാജ് തുടങ്ങി ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് സൗഖ്യമാശംസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here