ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിന് മുന്നോടിയായി മറ്റൊരു വിദേശ താരത്തെക്കൂടി ക്ലബ്ബിലെത്തിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പുവച്ചതായി ക്ലബ്ബ് അറിയിച്ചു. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സൈനിങ്ങിന്രെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ടീം പൂര്‍ണസജ്ജമാകുകയാണ്.

ഹരാരെയില്‍ നിന്നുള്ള താരം സിംബാബ്‌വെന്‍ ക്ലബ്ബായ അമാസുലു എഫ്‌സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടക്കമിടുന്നത്. 2005ല്‍ മാസ്വിങോ യുണൈറ്റഡിനൊപ്പം എത്തിയ അദ്ദേഹം സിംബാബ്‌വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് ചേക്കേറി. വായ്പ അടിസ്ഥാനത്തില്‍ കെഎസ് വിസ്ല ഉസ്‌ത്രോണിയങ്കയ്ക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു.

ടീമിലെ മികച്ച പ്രകടനം താരത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടിക്കൊടുത്തു. ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റര്‍ ബാക്ക് ആയും മാറി. 2013ലാണ് ചെക്ക് ഫുട്‌ബോള്‍ വമ്ബന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഒപ്പം ക്ലബ്ബിന്റെ യൂറോപ്പ ലീഗ്, യുവേഫ ചാമ്ബ്യന്‍സ് ലീഗ് കാമ്ബയിനുകളില്‍ നായകസ്ഥാനവും വഹിച്ചു. ഈ കാലയളവില്‍ ഒമ്ബത് ഗോളുകളും കോസ്റ്റ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here