നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ കേരള സര്‍ക്കാര്‍ ഇളവ് നല്‍കി. ഈ മാസം 25 വരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 25ന് ഉള്ളില്‍ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുമെന്നാണ് അറിയിപ്പ്.

ഈ മാസം 20 മുതല്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണമെന്നാണ് നേരത്തേ കേരളം അറിയിച്ചിരുന്നത്. എന്നാല്‍, മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇങ്ങിനെ ടെസ്റ്റ് നടത്തുന്നതിന് സൗകര്യമില്ല. ഇത് അപ്രായോഗിക നിര്‍ദേശമാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസ ലോകത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് ഇന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കവേയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. രോഗവ്യാപനം തടയാനാണ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന തീരുമാനമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here