തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കി 4, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം 1 വീതം കേസുകളുമാണുണ്ടായത്. 8 പേർക്ക് രോഗം ഭേദമായി.

കാസര്‍കോട് 6, മലപ്പുറം, കണ്ണൂർ 1 വീതം കേസുകൾ നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 2 പേർ വിദേശത്തു നിന്നെത്തി. സമ്പർക്കം വഴി നാലു പേർക്കും രോഗം ബാധിച്ചു. 447 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര്‍ ഇപ്പോൾ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

English Summary: CM Pinarayi Vijayan Press Meet

LEAVE A REPLY

Please enter your comment!
Please enter your name here