പാഠപുസ്തകം കയ്യിൽ കിട്ടിയപ്പേൾ അതിൽ തന്റെ ചിത്രം മുഖചിത്രമായി കണ്ടതിലുള്ള സന്തോഷത്തിലാണ് ഐസിൻ‍ ഹാഷ്. യുഎഇ സർക്കാർ പുറത്തിറക്കിയ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിലേക്കുള്ള സാമൂഹിക പഠനം പുസ്തകത്തിന്റ മുഖചിത്രമാണ് മലയാളിയായ ഐസിൻ ഹാഷിന്റേത്.

ലോകത്തിലെ പ്രമുഖ ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഷട്ടർ സ്റ്റോക്കിന്റെ ഇറ്റലിയിൽ നിന്നുള്ള ഫൊട്ടോഗ്രഫർമാരായ ഫാബിയോ, ക്രിസറ്റിയാനോ എന്നിവർ യുഎഇ സന്ദർശനവേളയിൽ പകർത്തിയ ചിത്രമാണിത്. യുഎഇയിലെ മോഡലായ കബീറാണ് ഐസിന്റെ കൂടെയുള്ളത്. യുഎഇയിലെ സെലിബ്രിറ്റിയായ ഐസിൻ ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ റിലീസായ ‘നിഴൽ’ എന്ന മലയാള സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ ഗ്രേഡ് 3 വിദ്യാർഥിയായ ഐസിൻ ദുബായിൽ സോഷ്യൽ മീഡിയയി‍ൽ മാനേജരായി ജോലി ചെയ്യുന്ന എടക്കര മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും നസീഹയുടെയും മകനാണ്. ഏക സഹോദരി ഹവാസിൻ ഹാസും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here