ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി അബുദാബിയിൽ എസ്എംഇ ഹബിന് തുടക്കം കുറിച്ചു. ഖലീഫ ഫണ്ട് ഫോർ എൻറർപ്രൈസ് ഡവലപ്മെന്റാണ് ഇതിനു മേൽനോട്ടം വഹിക്കുക. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണച്ച് കാലോചിതമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. നവീന ആശയം, ധനശേഖരണം, നിയന്ത്രണം, വികസനം, വിപണനം, നടത്തിപ്പ് തുടങ്ങി ഇതിനാവശ്യമായ വിവരങ്ങളും അനുബന്ധ സൗകര്യങ്ങളും ഹബ് ഒരുക്കും. യുഎഇയിലെ 4 ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ 60% എണ്ണയിതര മേഖലയിൽ പ്രവർത്തിക്കുന്നവയാണ്.

സ്വകാര്യമേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സാന്നിധ്യം 70% ആക്കി ഉയർത്താനാണ് പദ്ധതിയെന്നു ഖലീഫ ഫണ്ടിന്റെയും അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും ചെയർമാൻ മുഹമ്മദ് അലി അൽ ഷറഫ് പറ‍ഞ്ഞു. എസ്എംഇയിലൂടെ 86% പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here