ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയടക്കം നാല് കായിക താരങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍ രത്നക്ക് ശുപാര്‍ശ. രോഹിത് ശര്‍മ്മയെ കൂടാതെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ഗുസ്തി താരം വിനേഷ് പോഗട്ട്, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിമ്ബിക് സ്വര്‍ണ മെഡല്‍ ജേതാവ് മരിയപ്പന്‍ തങ്കവേലു എന്നിവരെയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

2016ന് ശേഷം ആദ്യമായാണ് 4 പേരെ ഒരു വര്‍ഷം ഈ അവാര്‍ഡിനായി നാമനിര്‍ദേശംചെയ്യപ്പെടുന്നത് . നാഷണല്‍ സ്പോര്‍ട്സ് അവാര്‍ഡ് കമ്മിറ്റിയുടെ യോഗമാണ് 4 പേരുടെ പട്ടിക പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മക്ക് ഈ അവാര്‍ഡ് ലഭിക്കുകയായെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരാട് കോഹ്‌ലിക്കും മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ഖേല്‍ രത്ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമാകും. റിയോ പാരാലിമ്ബിക്സില്‍ ഹൈ ജമ്ബില്‍ സ്വര്‍ണം നേടിയതോടെയാണ് മരിയപ്പന്‍ തങ്കവേലുവിനെ അവാര്‍ഡിന് പരിഗണിക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here