മികച്ച കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന ലോകോത്തര മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ കിംസ്ഹെല്‍ത്തിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ (റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമറെസ് ചെയ്ന്‍ റിയാക്ഷന്‍) പരിശോധന നടത്തുന്നതിന് അനുമതി ലഭിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റേയും (ഐസിഎംആര്‍), നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്‍റേയും (എന്‍എബിഎല്‍), സംസ്ഥാന സര്‍ക്കാരിന്‍റേയും അനുമതിയാണ് കിംസ്ഹെല്‍ത്തിന് ലഭിച്ചത്.

കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്കും കൊവിഡ് ബാധിതരുടെ പ്രഥമിക സമ്ബര്‍ക്കത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന ഗുണം ചെയ്യും. രോഗികള്‍ക്ക് ശസ്ത്രക്രിയക്കു മുന്‍പായും ഈ പരിശോധന നടത്താറുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലെ വിശ്വസനീയവും പ്രാപ്യവുമായ സുപ്രധാന പരിശോധനയാണിതെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനയെ കൊവിഡ് നിര്‍ണയത്തിനുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡായാണ് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ സെന്‍റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here