ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നും മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎംഒയും ചലച്ചിത്ര സംവിധായകനുമായ ഡോ. ബിജു നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹോമിയോ മരുന്ന് ഉപയോഗിച്ച്‌ കോവിഡ് പോസ്റ്റീവ് ആയവരെ ചികിത്സിക്കാന്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം നല്‍കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വിശദീകരിച്ചു.
അതേ സമയം പത്തനംതിട്ട ആറന്മുളയില്‍ കോവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ച സംഭവം അത്യന്തം ഞെട്ടിപ്പുക്കന്നതെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here