ദുബായ്‌ കെ.എം.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ചാർട്ടേഡ്‌ ചെയ്ത മൂന്നാമത്തെ വിമാനം സ്പൈസ്‌ ജെറ്റ്‌ റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പറന്നുയർന്നു.

ലോകത്താകമാനം ഭീതിപരത്തി താണ്ഡവമാടിയ കോവിഡെന്ന സൂക്ഷ്മാണുവിനെ അതിജീവിച്ചെങ്കിലും അക്ഷരാർത്ഥത്തിൽ ജീവിതം വഴിമുട്ടി ദുബായിൽ കുടുങ്ങിയ സ്ത്രീകളും ചെറുപ്പക്കാരും പ്രായമായവരുമുൾപ്പടെ 179 യാത്രക്കാരുമായി ജൂലൈ 4 ന്‌‌ രാവിലെ 10 മണി 30മിനുട്ടിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി പറന്നുയർന്നപ്പോൾ ദുബായ്‌ KMCC കൊല്ലം ജില്ലാകമ്മിറ്റിയുടെ നെറുകയിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തപ്പെട്ടു

ഏതൊരു ഘട്ടത്തിലും ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക്‌ ആശ്രയമായി തണലായി സാന്ത്വനമായി കൈപിടിച്ചുയർത്തുന്ന അസൂയാർഹമായ പാരമ്പര്യത്തിന്‌ പകരം വയ്ക്കാൻ കെ എം സി സിയല്ലാതെ മറ്റൊരുസംഘടനയ്ക്കും സാധ്യമല്ലെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്‌ മുന്നോട്ട്‌ പോകുമെന്നും ഞങ്ങളുടെ ഈ പ്രവർത്തനങ്ങൾക്ക്‌ പ്രചോദനം നൽകുന്ന യു എ ഇ കെ.എം.സി.സി യുടെയും ദുബായ്‌ കെ എം സി സിയുടെയു നേതാക്കന്മാർക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും ദുബായ്‌ കെ.എം.സി.സി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഷെഹീർ പത്തനാപുരം, ജനറൽ സെക്രട്ടറി ഹബീബ്‌ മുഹമ്മദ്‌, ട്രഷറർ സിയാദ്‌ K എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here