കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചതോടെ യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്കു വരാനും പോകാനും ഏർപ്പെടുത്തിയ മാറ്റങ്ങൾ

ദുബായിലേക്ക് വരികയാണോ

∙ വിദേശികൾ യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം പ്രിന്റെടുത്തു സൂക്ഷിക്കണം.

∙ ദുബായ് വീസക്കാർ ജിഡിആർഎഫ്എ അനുമതി എടുക്കണം.

∙ ദുബായ് വഴി വരുന്ന മറ്റു എമിറേറ്റ് വീസക്കാർക്ക് ഐസിഎ അനുമതിയാണ് വേണ്ടത്.

∙ വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകും. പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം.

∙ വിദേശത്തുനിന്ന് തിരിച്ചെത്തുന്ന യുഎഇ പൗരന്മാർക്കു പിസിആർ നിർബന്ധമില്ല.

ദുബായിൽ നിന്ന് വിദേശത്തേക്ക്

∙ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്കു പോകാൻ പിസിആർ നിർബന്ധമില്ല.

∙ പോകുന്ന രാജ്യത്തെ നിയമം അനുസരിച്ച് ആവശ്യമെങ്കിൽ പിസിആർ എടുക്കണം.

∙ യുകെയിലേക്കു പോകണമെങ്കിൽ പിസിആർ നിർബന്ധം.

∙ 12 വയസ്സിനു താഴെയുള്ളവരും ഗുരുതര വൈകല്യമുള്ളവർക്കും ഇളവുണ്ട്.

∙ കോവി‍ഡ് രൂക്ഷമായ രാജ്യങ്ങളിൽനിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർ ദുബായിൽ തങ്ങുന്നുണ്ടെങ്കിൽ പിസിആർ നെഗറ്റീവ് ഫലം വേണം.

സ്മാർട് ആപ്പ് മറക്കണ്ട

ദുബായിലെത്തുന്നവർ DXB Smart App ഡൗൺലോ‍ഡ് ചെയ്യണം. അബുദാബി ഉൾപ്പെടെ മറ്റു എമിറേറ്റിൽ വരുന്നവർക്കു Al Hosn smart App.

അബുദാബിയിൽ നിന്ന് പോകുന്നവർ

∙ പിസിആർ നെഗറ്റീവ് ഫലം ഉണ്ടെങ്കിലേ അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യാനാകൂ.

∙ 48–96 മണിക്കൂറിനകം എടുത്ത പിസിആർ ഫലം പ്രിന്റ് ചെയ്താണ് കാണിക്കേണ്ടത്.

അബുദാബിയിലേക്ക് വരുന്നവർ

∙ റോഡ് മാർഗവും വിമാന മാർഗവും അബുദാബിയിലേക്കു വരുന്നവർ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഫലം വേണം.

∙ വിമാന മാർഗം വരുന്നവർക്കു ഐസിഎ ഗ്രീൻ സിഗ്നൽ അനുമതി കൂടി വേണം.

∙ ഗ്രീൻപട്ടികയിൽ അല്ലാത്ത രാജ്യക്കാർ യുഎഇയിൽ എത്തിയാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം.

∙ അബുദാബിയിൽ എത്തിയാൽ പിസിആർ ടെസ്റ്റ് ഉണ്ടാകും.

∙ ഫലം നെഗറ്റീവാണെങ്കിലും 10 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം.

∙ ഗ്രീൻ പട്ടികയിലെ രാജ്യക്കാർക്കു നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ വേണ്ട.

അനുമതി നേടാൻ വെബ്സൈറ്റ്

∙ ദുബായ് വീസക്കാർ https://www.gdrfad.gov.ae/en വെബ്സൈറ്റിൽ അപേക്ഷിച്ചാൽ അനുമതി ലഭിക്കും.

∙ മറ്റ് എമിറേറ്റ് വീസക്കാർ http://uaeentry.ica.gov.ae വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് വിവരങ്ങൾ നൽകി അനുമതിക്ക് അപേക്ഷിക്കണം. ഗ്രീൻസിഗ്നൽ ലഭിച്ച ശേഷമേ ടിക്കറ്റെടുക്കാവൂ.

വേണം, പിസിആർ പരിശോധന

∙ ഷാർജ, റാസൽഖൈമ വിമാനത്താവളം വഴി വരുന്നവർക്കും പോകുന്നവർക്കും പിസിആർ ടെസ്റ്റ് വേണം. വരുന്നവർക്കു വിമാനത്താവളത്തിൽ പരിശോധനയുണ്ടാകും.

∙ നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ കഴിയണം. ഐസിഎ അനുമതിയാണ് എടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here