കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചു.ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ 53 ദിവസമായി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സര്‍വ്വീസ് നടത്തുക.തിരക്കുള്ള സമയങ്ങളില്‍ 10 മിനിട്ട് ഇടവിട്ടും അല്ലാത്ത സമയത്ത് 15 മിനിട്ട് ഇടവിട്ടുമായിരിക്കും സര്‍വ്വീസ്.സ്റ്റേഷനുകളില്‍ താപ നില പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക.തിരക്കുള്ള സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നതിനായി തെര്‍മ്മല്‍ കാമറ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here