ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. കുടുങ്ങിക്കിടക്കുന്നവർ, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ, തൊഴിലാളികൾ എന്നിവരെയാണ് എത്തിക്കുക. ഇക്കാര്യം സംബന്ധിച്ച കത്ത് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അൽ നജീം വിദേശകാര്യ മന്ത്രാലയത്തിന് നൽകി.

കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ കുവൈത്തിന് ചെയ്ത ഉപകാരങ്ങൾക്ക് നന്ദി അറിയിച്ചതിന് ഒപ്പമാണ് കുവൈത്ത് സ്ഥാനപതി ജാസിം അൽ നജീം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാം എന്ന കാര്യം അറിയിച്ചത്. കുടുങ്ങി കിടക്കുന്നവർ, തൊഴിലാളികൾ, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ എന്നിവരെ എത്തിക്കാമെന്ന് കുവൈത്ത് സ്ഥാനപതി വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here