കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 225 ആയി. 168 പേരാണ് ചികിത്സയിലുള്ളത്. 57 പേര്‍ രോഗമുക്തി നേടി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ 11 പേര്‍ കുവൈറ്റ് പൗരന്മാരാണ്. ഒരു സോമാലിയന്‍കാരന്‍, ഒരു ഇറാക്കുകാരന്‍, ഒരു ബംഗ്ലാദേശുകാരന്‍ എന്നിവരാണ് മറ്റുള്ളവര്‍.
ഇന്ത്യക്കാര്‍, ബംഗ്ലാദേശി എന്നിവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ കുവൈറ്റില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. കുവൈറ്റില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പൊതുമാപ്പും പ്രഖ്യാപിച്ചു.
അതേസമയം പൊതുമാപ്പ് പ്രഖ്യാപിച്ച്‌ പരമാവധി വിദേശികളെ നാട്ടിലയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കുവൈറ്റില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാം. ഇവര്‍ക്ക് പിന്നീട് പുതിയ വിസയില്‍ തിരിച്ചു വരാനും അനുമതി നല്‍കുന്നുണ്ട്. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here