കുവൈത്തില്‍ ഇന്ന് 740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92822 ആയി. ഇന്ന് 4 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധയെ യെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 556 ആയി.

818 പേരാണ് ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 83040ആയി. ആകെ 9226 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്‌. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു 90 ആയി .കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 5384 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 663135 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here