കുവൈത്തില്‍ മുഴുവന്‍ പ്രവാസികള്‍ക്കും എത്രയും വേഗം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. രാജ്യത്തെ പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ കോവിഡ് വാക്‌സിന്‍ ലഭിക്കും. 3 മാസം കൊണ്ട് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണു പദ്ധതി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കു സപ്തംബര്‍ തൊട്ട് ഇഖാമ പുതുക്കി നല്‍കില്ല.

അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കര്‍ഫ്യൂ സമയം ചുരുക്കാന്‍ ആലോചന. നിലവിലുള്ള 12 മണിക്കൂര്‍ 9 മണിക്കൂര്‍ ആയി ചുരുക്കാനാണ് ആലോചന. വൈകിട്ട് 5 നു തുടങ്ങുന്ന കര്‍ഫ്യൂ 7നോ 8നോ ആരംഭിക്കുന്നതിനെക്കുറിച്ചു മന്ത്രിസഭ ഈയാഴ്ച തീരുമാനമെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതു ശൗചാലയങ്ങള്‍ അടച്ചിടാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here