കോവിഡിനെതിരെ പൊരുതുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള കുവൈത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് 50,000 സജന്യ വിമാന ടിക്കറ്റുകള്‍ (റൗണ്ട് ട്രിപ്പ്) നല്‍കുമെന്ന് ജസീറ എയര്‍വേസ് പ്രഖ്യാപിച്ചു. 2021 അവസാനം വരെ സാധുതയുള്ള ടിക്കറ്റുകളായിരിക്കും നല്‍കുന്നത്. ബഹുമാന്യ അമീറിന്റെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം എന്ന് അല്‍-ജസീറ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മര്‍വാന്‍ ബൂഡായി പറഞ്ഞു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം ലഭ്യത അനുസരിച്ച് എയര്‍ലൈന്‍ നെറ്റ്വര്‍ക്ക് നല്‍കുന്ന ഏതെങ്കിലും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ഈ സൗജന്യ യാത്രാ ടിക്കറ്റുകള്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഫ്രണ്ട്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഈ സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള യോഗ്യതയെക്കുറിച്ച് അവര്‍ ജോലി ചെയ്യുന്ന മന്ത്രാലയങ്ങള്‍ നേരിട്ട് അറിയിക്കുന്നതാണ്. കുവൈത്ത് പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി ഉറച്ചുനില്‍ക്കുന്നതിന് മുന്‍നിരയിലെ ധീരരായ നായകന്മാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here