കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിനിടെ എതിര്‍ താരത്തിന്റെ അപകടകരമായ ടാക്ലിങ്ങില്‍ പി.എസ്.ജി താരം കിലിയന്‍ എംബാപ്പെയ്ക്ക് പരിക്ക്. വലത് കണങ്കാലിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

സെന്റ് എറ്റിയെന്നെതിരായ ഫൈനല്‍ മത്സരത്തിന്റെ 26-ാം മിനിറ്റിലാണ് സെന്റ് എറ്റിയെന്നെ ക്യാപ്റ്റന്‍ ലോയ്ക് പെറിന്‍ എംബാപ്പെയെ ടാക്കിള്‍ ചെയ്ത് വീഴ്ത്തിയത്. കടുത്ത വേദനകൊണ്ട് പുളഞ്ഞ താരം കരഞ്ഞുകൊണ്ടാണ് കളംവിട്ടത്.എംബാപ്പെയ്‌ക്കെതിരായ ഫൗളിനു പിന്നാലെ ഇരു ടീമിലെയും താരങ്ങള്‍ തമ്മിള്‍ മൈതാനത്ത് വെച്ച്‌ കയ്യാങ്കളിയിലേര്‍പ്പെട്ടു. വാര്‍ പരിശോധിച്ച റഫറി. പെറിനെ ചുവപ്പ് കാര്‍ഡ് കാണിച്ച്‌ പുറത്താക്കുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മടങ്ങിയ താരത്തെ പിന്നീട് പി.എസ്.ജിയുടെ വിജയത്തിനു ശേഷം ക്രച്ചസിലാണ് കാണപ്പെട്ടത്. സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ പി.എസ്.ജി ഫ്രഞ്ച് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here