ദോഹ: ഖത്തറിൽ 136 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 21 പേർക്ക് കൂടി രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ  227 ആയി. ഈയടുത്ത് മറ്റ്  രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയവർക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള ആകെ  രോഗികൾ 2512 ആയി.

അതേ സമയം രാജ്യത്ത്​ അപകടങ്ങൾ ഏറെ കുറഞ്ഞു. ഫെബ്രുവരി മാസത്തിൽ രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിലും വാഹനപകട കേസുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഖത്തർ ആസൂത്രണ സ്​ഥിതിവിവര അതോറിറ്റി പുറത്തുവിട്ട മാസാന്ത റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here