ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമണിയുന്ന ഗള്‍ഫ് ഭരണാധികാരികളുടെ പുത്തന്‍ കാഷ്വല്‍ വെയേഴ്സ് ചിത്രങ്ങള്‍ വൈറലായി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണു പരമ്ബരാഗത വേഷവിധാനമോ, ഔദ്യോഗിക പരിവേഷമോ ഇല്ലാതെ തന്നെ കൂടിക്കാഴ്ച നടത്തിയത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഷോര്‍ട്ട് സും കാഷ്വല്‍ ഷേര്‍ട്ടും മറ്റു രണ്ടു പേരും ഷോര്‍ട്സും ടി ഷേര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. സൗദി കിരീടാവകാശിയുടെ പ്രൈവറ്റ് ഓഫിസ് ഡയറക്ടര്‍ ബദര്‍ അല്‍ അസാകര്‍ ആണ് ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്.

സൗദിയിലെ ചെങ്കടല്‍ തീരത്ത് സൗഹൃദ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍, ഷെയ്ഖ് തമീം ബിന്‍ ഹമദ്, ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് എന്നിവര്‍ എന്ന് അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം ട്വീറ്റില്‍ കുറിച്ചു .ഏതായാലും പരമ്ബരാഗത വേഷങ്ങള്‍ക്ക് ഒരല്‍പം ഇടവേള നല്‍കി പുത്തന്‍ ലുക്കിലുള്ള ഗള്‍ഫ് ഭരണാധികാരികളുടെ വേഷം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here