മസ്കത്ത് ഗവർണറേറ്റിൽ നിലവിലുള്ള ലോക്ക് ഡൗണിന്റെ കാലാവധി നീട്ടി. മെയ് എട്ടിനാണ് ലോക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്. ഇത് മെയ് 29 വരെ നീട്ടാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മത്ര വിലായത്തിലെയും ജഅ്ലാൻ ബനീ ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റ് മേഖലയിലെയും സാനിറ്ററി ഐസോലേഷെന്റെ സമയപരിധിയും മെയ് 29 വരെ നീട്ടിയിട്ടുണ്ട്.

ഏപ്രിൽ പത്തിനാണ് മസ്കത്ത് ഗവർണറേറ്റിൽ ലോക്ഡൗൺ നിലവിൽ വന്നത്. ഏപ്രിൽ ഒന്ന് മുതൽ മത്ര സമ്പൂർണ ഐസോലേഷനിലാണ്. ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റ് മേഖലയിലാകെട്ട ഏപ്രിൽ 16നാണ് ലോക്ഡൗൺ നിലവിൽ വന്നത്. ഒമാനിൽ ചൊവ്വാഴ്ച 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2735 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 52 പേരും വിദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here