ധനബില്ല് പാസാക്കി ലോക് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ല കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. ഡല്‍ഹി എയിംസ് ഒ.പി വിഭാഗം നാളെ മുതല്‍ അടച്ചിടും.

രാജ്യത്ത് 425 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടച്ചിടല്‍ നിര്‍ദേശങ്ങളെ പലരും ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. പതിനൊന്ന് സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നടപ്പാക്കി.

സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാനങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് നടത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here