യു.എ.ഇ. സുവര്‍ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ ലൂവ്ര് മ്യൂസിയത്തില്‍ നാല് പ്രത്യേക പ്രദര്‍ശനങ്ങള്‍ നടക്കും. മ്യൂസിയത്തിന്റെ നാലാംവാര്‍ഷികംകൂടി ചേര്‍ന്നുവരുന്ന നവംബറിലാണ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവുക.

യു.എ.ഇ.യിലുള്ള കലാപ്രവര്‍ത്തകര്‍ക്കായാണിത്. ലൂവ്രില്‍ നടക്കുന്ന യോഗ അവതരണങ്ങള്‍ തുടരും. ‘ഇമോഷന്‍സ്’ എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങളും ഇവിടെ നടക്കുന്നുണ്ട്. 18 വയസ്സിനുതാഴെ പ്രായമുള്ളവര്‍ക്ക് ഇതില്‍ പ്രവേശനം സൗജന്യമാണ്. 59 കലാസൃഷ്ടികളാണ് ലൂവ്രില്‍ പുതിയതായി എത്തിക്കുന്നത്. പുതിയ സീസണില്‍ ഏറെ പ്രത്യേകതകളോടെയുള്ള പരിപാടികള്‍ക്കാണ് ലൂവ്ര് സാക്ഷ്യം വഹിക്കുകയെന്ന് ഡയറക്ടര്‍ മാനുവല്‍ റബേത് പറഞ്ഞു. വിവിധ നാടുകളില്‍ നിന്നെത്തുന്നവര്‍ക്ക് ചിത്രങ്ങളിലൂടെയും അവതരണങ്ങളിലൂടെയും സാംസ്കാരിക പങ്കുവെക്കലുകള്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here