കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് യുഎഇ സർക്കാർ രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.
മത്സ്യം, മാംസം, പച്ചക്കറി വിപണികൾ എന്നിവയ്‌ക്കൊപ്പം ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളും   ഈ തിരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സാധാരണ രീതിയിൽ പ്രവർത്തിക്കുന്നത് തുടരുമെന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന രണ്ട് വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളായ ലുലു ഗ്രൂപ്പും കാരിഫോറും പറഞ്ഞു.

യുഎഇയിലെ എല്ലാ ശാഖകളും ദിവസവും രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ പതിവുപോലെ പ്രവർത്തിക്കുമെന്ന് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ലുലു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

“എല്ലാ കാറ്റഗറി ഉൽ‌പ്പന്നങ്ങളുടെയും, പ്രത്യേകിച്ച് അവശ്യവസ്തുക്കളുടെയും തടസ്സമില്ലാതെ വിതരണം ഉറപ്പാക്കുന്നതിന് വിവിധ വിതരണക്കാർ, സർക്കാർ അധികാരികൾ, ലോജിസ്റ്റിക് പങ്കാളികൾ എന്നിവരുമായി ലുലു മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും, യു‌എഇയിലുടനീളമുള്ള ലുലു ഹൈപ്പർ‌മാർക്കറ്റുകളും വെയ്‍റ്ഹൗസുകളും എല്ലാ വസ്തുക്കളും സംഭരിച്ചിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പും ,എല്ലാ സ്റ്റോറുകളും പതിവുപോലെ പ്രവർത്തിക്കുമെന്നും കാരിഫോറും, മാത്രമല്ല ഇതിനെക്കുറിച്ച് പരിഭ്രാന്തി വേണ്ടെന്നും ഇരു മാനേജ്മെന്റും പറഞ്ഞു  

LEAVE A REPLY

Please enter your comment!
Please enter your name here