യുഎഇ യിലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലുലുമണി ആപ്പ് വഴി സൗജന്യമായി ധനവിനിമയം നടത്താൻ ലുലു എക്സ്‌ചേഞ്ചിന്റെ സംവിധാനം. കോവിഡിനെതിരേ രാജ്യം നടത്തുന്ന പോരാട്ടത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ഇതിന്റെ ഗുണം ലഭിക്കും.

കോവിഡ് മഹാമാരിക്കെതിരേ ഐതിഹാസികമായ പോരാട്ടമാണ് യു.എ.ഇ. ആരോഗ്യവിഭാഗം നടത്തുന്നത്. ഈ പോരാട്ടത്തിൽ മുന്നണിപ്പടയാളികളായ ആരോഗ്യപ്രവർത്തകരുടെ ത്യാഗത്തിനും ആത്മാർപ്പണത്തിനും യു.എ.ഇ. ജനത കടപ്പെട്ടവരാണ്. അവർക്ക് ലുലു എക്സ്‌ചേഞ്ച് അഭിവാദ്യമർപ്പിക്കുന്നതായി മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു’. ഏപ്രിലിൽ തുടക്കമിട്ട ക്ഷേമപദ്ധതിയിലൂടെ വിവിധ രാജ്യക്കാരായവർക്ക് 24 ലക്ഷത്തോളം ആളുകൾക്ക് ഭക്ഷണം ലുലു എക്ചേഞ്ചിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here