മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാന്‍. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് തന്റെ രോഗവിവരം പുറത്തുവിട്ടത്.

“കുറച്ചു ദിവസങ്ങളായി എനിക്ക് കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളില്‍ എന്നോട് സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും പരിശോധന നടത്താന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്നോട് അടുത്ത് ഇടപഴകിയവര്‍ ദയവായി ക്വാറന്റൈനില്‍ പോകണം.”

നേരത്തേ കാബിനറ്റ് മന്ത്രി അരവിന്ദ് ഭദോറിയയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ ആഴ്ച ആദ്യം ഭദോറിയ മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുകയും ശേഷം ഗവര്‍ണര്‍ ലാല്‍ജി ടാന്‍ഡന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയോടൊപ്പം ലഖ്‌നൗവിലേക്ക് പോവുകയും ചെയ്തിരുന്നു.

“സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള​ എല്ലാ മാനദണ്ഡങ്ങളും ഞാന്‍ പാലിക്കും. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഞാന്‍ ക്വാറന്റൈനില്‍ പോകും. അശ്രദ്ധ കാണിച്ചാല്‍ നിങ്ങള്‍ അപകടത്തിലാകും എന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ എല്ലായെപ്പോഴും സുരക്ഷിതനായി ഇരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എങ്കിലും വിവിധ പ്രശ്നങ്ങളുമായി നിരവധി ആളുകള്‍ എന്ന സമീപിച്ചിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here