ആഗോള ജ്വല്ലറി റീട്ടെയിൽരംഗത്തെ മുൻനിരക്കാരായ മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്‌സ് ഡി.എസ്.എഫിന്റെ 26-ാമത് എഡിഷനിൽ നൂറുപേർക്ക് 25 കിലോസ്വർണം വിജയിക്കാനുള്ള അവസരമൊരുക്കുന്നു.

ഡിസംബർ 17 മുതൽ ജനുവരി 30 വരെയുള്ള ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ ദുബായ് ഫെസ്റ്റിവൽ ആൻഡ്‌ റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സുമായി സഹകരിച്ച് നടത്തുന്ന മെഗാ പ്രമോഷനിൽ മലബാർ ഗോൾഡും പങ്കാളികളാണ്. ഈ ദിവസങ്ങളിൽ മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്‌സിൽ നിന്നുള്ള ഓരോ 500 ദിർഹമിന്റെ സ്വർണാഭരണ പർച്ചേസിനൊപ്പവും ഒരു റാഫിൾകൂപ്പൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 500 ദിർഹമിന്റെ വജ്രാഭരണങ്ങളും രത്നാഭരണങ്ങളും വാങ്ങുന്നവർക്ക് രണ്ട് കൂപ്പണുകൾ ലഭിക്കും. മലബാർ ഗോൾഡിന്റെ യു.എ.ഇ.യിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ദുബായ് ഗോൾഡ് ആൻഡ്‌ ജ്വല്ലറി ഗ്രൂപ്പിന്റെ പാർട്ടിസിപ്പേറ്റിങ് ഔട്ട്‌ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.

ഉപഭോക്താക്കൾ കൂടുതൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഷോപ്പിങ് സീസണാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഈ വെല്ലുവിളിനിറഞ്ഞ സമയത്തിനിടയിലും ദുബായ് ഗോൾഡ് ആൻഡ്‌ ജ്വല്ലറി ഗ്രൂപ്പിനൊപ്പം സംഘടിപ്പിക്കുന്ന ഈ പ്രമോഷനിലൂടെ 25 കിലോ സ്വർണം നേടുന്ന 100 ഭാഗ്യശാലികളിൽ ഒരാളാകാൻ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത അവസരമാണ് ലഭിക്കുന്നതെന്നും ഷംലാൽ അഹമ്മദ് കൂട്ടിച്ചേർത്തു.

എല്ലാ ഒന്നിടവിട്ടുള്ള ദിവസങ്ങളിലും രാത്രി 10-ന് ഗ്ലോബൽ വില്ലേജിലെ പ്രധാനസ്റ്റേജിൽ നടക്കുന്ന റാഫിൾ ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്ന നാലുപേർക്കായി ഒരുകിലോ സ്വർണം സമ്മാനിക്കും.

കാമ്പയിനിന്റെ അവസാനഘട്ടത്തിൽ നടത്തപ്പെടുന്ന മെഗാഡ്രോയിലൂടെ 12 വിജയികൾക്കായി മൂന്ന് കിലോഗ്രാം സ്വർണവും സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here