കോർപറേറ്റ് കമ്പനികൾക്ക് കേരളത്തിലേക്ക് അനുവദിച്ച ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യ സർവീസ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. യുഎഇ സമയം ഇന്നലെ രാത്രി 10.10ന് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിൽ 171 ജീവനക്കാരാണുള്ളത്. മൂന്ന് കൈക്കുഞ്ഞുങ്ങളും 25 കുട്ടികളും അടങ്ങുന്ന സംഘമാണ് വിമാനത്തിലുള്ളത്.

ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ആദ്യ ബോഡിങ് പാസ് വിതരണം നിർവഹിച്ചു. മൂന്നു ജില്ലകളിലുള്ള കമ്പനി ജീവനക്കാരാണ് വിമാനത്തിലുള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും ഹോട്ടലുകളിൽ ക്വാറന്റീൻ ഒരുക്കിയിട്ടുണ്ട്. കേരളത്തിലേക്ക് മൂന്നെണ്ണത്തിനു പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കും കമ്പനി ചാർട്ടർ സർവീസ് നടത്തും. ചുരുങ്ങിയ സമയത്തിനുള്ള സർവീസ് നടത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here