മലേറിയ പടര്‍ന്നു പിടിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20.60 മെട്രിക്ക് ടണ്‍ ഡിഡിറ്റിയാണ് ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യ കഴിഞ്ഞ ദിവസം കയറ്റി അയച്ചത്. പൊതുമേഖലാ സ്ഥാപനമായ എച്ച്‌ഐഎല്‍ മുഖേനയാണ് കയറ്റുമതിയ്ക്കായി ഡിഡിറ്റി ലഭ്യമാക്കിയത്.

ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലേറിയ മരണങ്ങളുടെ 93 ശതമാനവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്. തെക്കുകിഴക്കന്‍ ഏഷ്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മലേറിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യം ഇന്ത്യയുമാണ്. മലേറിയയെ പ്രതിരോധിക്കാന്‍ ജനവാസ മേഖലയില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള രാസവസ്തുവാണ് ഡിഡിറ്റി. കേന്ദ്ര രാസവസ്തുരാസവള മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം എച്ച്‌ഐഎല്‍ ആണ് ആഗോളതലത്തില്‍ ഡിഡിടി യുടെ ഏക ഉത്പാദകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here