ഇന്ത്യന്‍ പ്രിമീയര്‍ ലീഗിന്റെ 13-ാം പതിപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ടീമിന്റെ പ്രഖ്യാപനം. കഴിഞ്ഞ സീസണിലടക്കം മുംബൈയെ കിരീടത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ഇത്തവണ ഐപിഎല്‍ കളിക്കില്ല. പകരം ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍ ടീമിനൊപ്പം ചേരും.

വ്യക്തിപരമായ കാരണങ്ങളാല്‍ ശ്രീലങ്കയില്‍ തന്നെ തുടരേണ്ടതുള്ളതിനാല്‍ തനിക്ക് എത്താന്‍ സാധിക്കില്ലെന്ന് മലിംഗ തന്നെ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. താരത്തിന്റെ ആവശ്യം അംഗീകരിച്ച മുംബൈ ഇന്ത്യന്‍സ് പകരക്കാരനായി ജെയിംസ് പാറ്റിന്‍സുമായി കരാറിലെത്തുകയായിരുന്നു. ഈ ആഴ്ച തന്നെ ഓസിസ് താരം ടീമിനൊപ്പം ചേരുമെന്നും ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

ലസിത് മലിംഗയുടെ പിതാവ് വരും ആഴ്ചകളില്‍ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അതിനാല്‍ താരം കുടുംബത്തോടൊപ്പമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇപ്പോള്‍ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കില്ല. ഇപ്പോള്‍ യുഎഇയിലെത്തിയാലും തിരിച്ച്‌ ശ്രീലങ്കയിലേക്ക് വരുമ്ബോള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകേണ്ടി വരും. അതിനാല്‍ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ താരത്തിനൊപ്പം ടീമിനൊപ്പം വീണ്ടും ചേരാനും സാധിക്കില്ല.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മലിംഗ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമായ മലിംഗയാണ് ടി20യില്‍ നൂറു വിക്കറ്റെന്ന അപൂര്‍വ്വ നേട്ടവും സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here