സൗദിയിൽ നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇനി മുതൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ അഞ്ച് ദിവസങ്ങൾ മാത്രമായിരിക്കും. പുതിയ ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 മണി മുതൽ രാജ്യത്തെത്തുന്നവർക്കായിരിക്കും ബാധകമാവുക.

സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിനുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത് ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ എത്തുന്ന സൗദിയിലെ താമസക്കാരായ പ്രവാസികൾക്കും സന്ദർശകർക്കും അഞ്ച് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഇവർ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. ശേഷം ക്വാറന്റീനിൽ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ ഒന്നാം ആർ.ടി.പി.സി.ആർ പരിശോധനയും അഞ്ചാം ദിവസം രണ്ടാം പരിശോധനയും പൂർത്തിയാക്കണം.രണ്ടാം പരിശോധനയിൽ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here