ലോകത്തെ ഒരോ ഫുട്ബോള്‍ പ്രേമിയേയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്ന് വരുന്നത്. അര്‍ജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ച്‌ ദിവസം മുമ്ബ് മാത്രമായിരുന്നു മറഡോണ ആശുപത്രി വിട്ടത്.

ഹൃദയാഘാതം ആണ് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. 60കാാനായിരുന്ന മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാല്‍ ഈ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ജന്റീനന്‍ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവാനായി മറഡോണ മടങ്ങിയ വാര്‍ത്ത കേട്ട് ലോകം ആശ്വസിച്ച്‌ ദിവസങ്ങള്‍ക്കകം ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here