മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് മലയാളം ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ്. ആദ്യമായി സംവിധായകന്‍ ഫാസില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദര്‍ശന്‍ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാര്‍ എന്ന കഥാപാത്രമാണ് ഫാസിലിന്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിര്‍മാണം. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്ബാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിന്‍റെ കുട്ടിക്കാലം മകന്‍ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കും. നടന്‍ മുകേഷ് തന്‍്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ സാബു സിറിളിന്റെ നേതൃത്വത്തില്‍ വന്‍ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയത്. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം. പോര്‍ചുഗീസുകാരും സാമൂതിരിയുടെ നാവിക സേനയുടെ പടനായകനായ കുഞ്ഞാലിമരക്കാറും തമ്മിലുള്ള കിടിലന്‍ യുദ്ധരംഗങ്ങളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here