ആള്‍ട്ടോ കെ10 -ന്റെ വില്‍പ്പന അവസാനിപ്പിച്ച്‌ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി. മാരുതി നിരയില്‍ ഏറ്റവും ജനപ്രീയ എന്‍ട്രി-ലെവല്‍ ഹാച്ച്‌ബാക്ക് മോഡലാണ് ആള്‍ട്ടോ. ബിഎസ് IV നിലവാരത്തിലുള്ള 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ കരുത്ത്.

2019 വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്ബനി വിപണയില്‍ അവതരിപ്പിച്ചു. കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ക്കൊപ്പം ക്രാഷ് ടെസ്റ്റിനെയും അതിജീവിക്കാനുള്ള ശേഷിയുമായാണ് പുതിയ ആള്‍ട്ടോ കെ10 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്ബനി വിപണിയില്‍ അവതരിപ്പിച്ചത്.

3.72 ലക്ഷം രൂപ മുതല്‍ 4.51 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. മാരുതി നിരയില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ മിനി എസ്‌യുവി മോഡലായ എസ്-പ്രെസ്സോ വിപണിയില്‍ തരംഗമായതോടെയാണ് ആള്‍ട്ടോ കെ10 -ന്റെ വില്‍പ്പന കമ്ബനി അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here