തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ  മൂന്ന് രൂപ വിലയുള്ള മാസ്ക്കിന് 22 രൂപ ഈടാക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തിൽ മാസ്ക്ക് വില കൂട്ടി വിൽക്കുന്നവരെ കുറിച്ച് അന്വേഷിച്ച് തിരുവനന്തപുരം  ജില്ലാ  കളക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. 

കഴിഞ്ഞ 18 ന് ട്രിവാൻഡ്രം സേവന മെഡിസിൻസിൽ  നിന്നും മൂന്ന് മാസ്ക്കുകൾ 68.25 രൂപക്ക് വാങ്ങിയ അജയ് എസ് കുര്യാത്തി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 

സ്വകാര്യ സ്ഥാപനങ്ങൾ ഒരു മാസ്കിന് 50 രൂപ വരെ ഈടാക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. വിലക്കൂടുതൽ കാരണം  മാസ്ക് വാങ്ങാൻ പൊതുജനങ്ങൾ മടിക്കുന്നതായി  പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here