2 വര്‍ഷങ്ങള്‍ക്കു ശേഷം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും മുഖാമുഖം എത്തുന്നു. യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയിലെ രണ്ടാം പാദ മത്സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. ടൂറിനില്‍ വെച്ച്‌ നടന്ന ആദ്യ പാദത്തില്‍ മെസിയുടെ നേതൃത്വത്തിലുള്ള ബാഴ്സലോണ ക്രിസ്ത്യാനോയുടെ യുവന്‍്റസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, ആ മത്സരത്തില്‍ ക്രിസ്ത്യാനോ കൊവിഡ് ബാധിച്ച്‌ കളത്തില്‍ ഇറങ്ങിയിരുന്നില്ല.

ചാമ്ബ്യന്‍സ് ലീഗില്‍ ഗംഭീര ഫോമിലാണ് ബാഴ്സലോണ. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച്‌ ബാഴ്സ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. യുവന്‍്റസാവട്ടെ, ബാഴ്സക്കെതിരായ മത്സരം ഒഴികെ മറ്റെല്ലാ കളികളിലും വിജയിച്ചു. നിലവില്‍ ഗ്രൂപ്പ് ജിയില്‍ ബാഴ്സലോണ ഒന്നാം സ്ഥാനത്തും യുവന്‍്റസ് രണ്ടാം സ്ഥാനത്തുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here