റൂട്ട് 2020 തുറന്നതോടെ ദുബൈ മെട്രോ റെഡ്, ഗ്രീൻ പാതകളുടെ മൊത്തം നീളം 90 കിലോമീറ്ററായി. ഈ പാത 15 കിലോമീറ്റർ (11.8 കിലോമീറ്റർ എലവേറ്റഡ് പാതയും 3.2 കിലോമീറ്റർ ഭൂഗർഭ പാതയും) നീളത്തിലാണ്. ഏഴ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും.

ചുകപ്പ് പാതയിൽ ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ, എക്‌സ്‌പോ 2020 സൈറ്റിലെ ഒരു ഐക്കണിക് സ്റ്റേഷൻ, മൂന്ന് എലവേറ്റഡ് സ്റ്റേഷനുകൾ, രണ്ട് ഭൂഗർഭ സ്റ്റേഷനുകൾ). എക്‌സ്‌പോ സന്ദർശകർക്കും ദുബൈ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും സുഗമവുമായ ഗതാഗതം പദ്ധതി വാഗ്ദാനം ചെയ്യുന്നു.

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭാവിയിൽ യാത്ര എളുപ്പമാക്കും. റൂട്ട് 2020 ന് രണ്ട് ദിശകളിലും മണിക്കൂറിൽ 46,000 യാത്രാ ശേഷിയുണ്ട് (ഓരോ ദിശയിലും മണിക്കൂറിൽ 23,000 യാത്രകൾ). റൂട്ട് 2020 ഉപയോഗിക്കുന്നവരുടെ എണ്ണം 2021 ൽ പ്രതിദിനം 125,000 വരെയും 2030 ഓടെ പ്രതിദിനം 275,000 ആയി ഉയരും.

ജബൽ അലി

മൊത്തം 8,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 150 മീറ്റർ നീളവുമുള്ള ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ആണിത്. തിരക്കുള്ള സമയങ്ങളിൽ മണിക്കൂറിൽ 17,000 യാത്രക്കാർ എത്തും. പ്രതിദിനം 320,000 റൈഡറുകളും സേവിക്കാൻ ജബൽ അലി സ്റ്റേഷന് കഴിയും.

സ്റ്റേഷനിൽ നാല് പ്ലാറ്റ്‌ഫോമുകൾ, നാല് ബസ് ലോബികൾ, 17 ടാക്‌സി ഡ്രോപ്പ് ഓഫ്, ഏഴ് പാർക്കിംഗ് സ്ലോട്ടുകൾ എന്നിവയുണ്ട്. നിശ്ചയദാർഢ്യമുള്ളവർക്ക് പ്രത്യേക സ്ലോട്ടുകളുണ്ട്. വാണിജ്യ സ്ഥാപനങ്ങൾക്കു 388 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എട്ട് റീട്ടെയിൽ യൂണിറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ഗാർഡൻസ്

8,100 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 168 മീറ്റർ നീളവും ഉള്ള ഒരു എലവേറ്റഡ് സ്റ്റേഷനാണ്.. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 6,773 യാത്രക്കാർ എത്തും. പ്രതിദിനം 125,000 യാത്രക്കാർ. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാല് ബസ് ലോ ബികൾ, 20 ടാക്‌സി ഡ്രോപ്പ് ഓഫ് സ്ലോട്ടുകൾ, രണ്ട് നിയുക്ത പാർക്കിംഗ് സ്ലോട്ടുകൾ എന്നിവയുണ്ട്. വാണിജ്യ നിക്ഷേപത്തിനായി 161 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അഞ്ച് റീട്ടെയിൽ യൂണിറ്റുകളും വാഗ്ദാനം ചെയ്യുന്നു.

ഡിസ്‌കവറി ഗാർഡൻസ്

8,600 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 168 മീറ്റർ നീളവും ഉള്ള ഒരു എലവേറ്റഡ് സ്റ്റേഷനാണ്.. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,215 യാത്രക്കാർ. പ്രതിദിനം 125,000 യാത്രക്കാർ. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാല് ബസ് ലോ ബികൾ, 20 ടാക്‌സി ഡ്രോപ്പ് ഓഫ് സ്ലോട്ടുകൾ, വാണിജ്യ നിക്ഷേപത്തിനായി 149 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നാല് റീട്ടെയിൽ യൂണിറ്റുകളും വാഗ്ദാനം ചെയ്യുന്നു.

അൽ ഫർജാൻ

8,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 168 മീറ്റർ നീളവും ഉള്ള ഒരു എലവേറ്റഡ് സ്റ്റേഷൻ. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,746 ഉം പ്രതിദിനം 125,000 ഉം യാത്രക്കാർ. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാല് ബസ് ലോ ബികൾ, 20 ടാക്‌സി ഡ്രോപ്പ് ഓഫ് സ്ലോട്ടുകൾ, 149 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നാല് റീട്ടെയിൽ യൂണിറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്

28,700 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും 232 മീറ്റർ നീളത്തിലും ദുബൈ യിലെ ഏറ്റവും വലിയ ഭൂഗർഭ സ്റ്റേഷനാണിത്. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 11,555 റൈഡറുകളും പ്രതിദിനം 250,000 റൈഡറുകളും ഇതിന് സർവീസ് ചെയ്യാൻ കഴിയും.

സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാല് ബസ് ലേബികൾ, 20 ടാക്‌സി ഡ്രോപ്പ് ഓഫ് സ്ലോട്ടുകൾ, നിശ്ചയദാർഡ്യമുള്ളവർക്കായി രണ്ട് നിയുക്ത പാർക്കിംഗ് സ്ലോട്ടുകൾ എന്നിവയുണ്ട്. വാണിജ്യ നിക്ഷേപത്തിനായി 466 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 14 റീട്ടെയിൽ യൂണിറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു. നോൾ കാർഡുകൾ വാങ്ങുന്നതിനും ടോപ്പിംഗ് ചെയ്യുന്നതിനും നാല് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്റ്റേഷനിൽ ഉണ്ട്.

ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്

റൂട്ട് 2020 ലെ രണ്ടാമത്തെ ഭൂഗർഭ സ്റ്റേഷനാണിത്. 27,000 ചതുരശ്ര മീറ്റർ വിസ്തീർണവും 226 മീറ്റർ നീളമുണ്ട്. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 13,899 റൈഡറുകളും പ്രതിദിനം 250,000ഉം യാത്രക്കാരെ ഉൾകൊള്ളും. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാല് ബസ് ലോബികൾ, 20 ടാക്‌സി ഡ്രോപ്പ് ഓഫ് സ്ലോട്ടുകൾ, നിശ്ചയദാർഡ്യമുള്ളവർക്കായി രണ്ട് നിയുക്ത പാർക്കിംഗ് സ്ലോട്ടുകൾ എന്നിവയുണ്ട്. വാണിജ്യ നിക്ഷേപത്തിനായി 315 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എട്ട് റീട്ടെയിൽ യൂണിറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

എക്‌സ്‌പോ

റൂട്ട് 2020 ന്റെ ടെർമിനൽ സ്റ്റേഷനാണ് പ്രധാനമായും എക്‌സ്‌പോ സന്ദർശകരെ സേവിക്കുന്നത്. 18,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ സ്റ്റേഷന്റെ നീളം 119 മീറ്ററാണ്.

തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 29,000ഉം പ്രതിദിനം 522,000ഉം യാത്രക്കാരെ സേവിക്കും. സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്‌ഫോമുകൾ, ആറ് ബസ് ലോബികൾ, 20 ടാക്‌സി ഡ്രോപ്പ് ഓഫ് സ്ലോട്ടുകൾ, നിശ്ചയദാർഢ്യമുള്ളവർക്കായി നാല് നിയുക്ത പാർക്കിംഗ് സ്ലോട്ടുകൾ എന്നിവയുണ്ട്.
വാണിജ്യ നിക്ഷേപത്തിനായി 264 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒമ്പത് റീട്ടെയിൽ യൂണിറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു. സ്റ്റേഷനിൽ എട്ട് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here