ഖത്തറില്‍ 235 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 256 പേരാണ് വൈറസില്‍ നിന്നു മുക്തി നേടിയത്. പുതിയ റിപ്പോര്‍ട്ടോടുകൂടി ആകെ രോഗമുക്തരുടെ എണ്ണം 119,400 ആയി. പുതിയ 235 കേസുകളില്‍ 12 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. ആകെ മരണം 208 ആയി. 2841 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 704982 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here