കോവിഡ് ഉയര്‍ത്തിയ ആരോഗ്യ ഭീഷണി കാരണം എട്ടുമാസമായി അടഞ്ഞുകിടന്നിരുന്ന പള്ളികള്‍ നാളെ തുറക്കുന്നു. കര്‍ശന ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറക്കുക. 400 പേര്‍ക്കോ അതില്‍ കൂടുതല്‍ പേര്‍ക്കോ പ്രാര്‍ഥന നടത്താന്‍ സൗകര്യമുള്ള 3000 പള്ളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുമതി. പള്ളികള്‍ തുറക്കുന്നതിനായുള്ള പെര്‍മിറ്റിന് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.

തുറക്കുന്നതിന്റെ ഭാഗമായി അണുനശീകരണം നടത്തുക, ഒന്നര മീറ്റര്‍ അകലത്തില്‍ പ്രാര്‍ഥന സ്ഥലം അടയാളപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നു. മുന്‍കരുതല്‍ ലംഘിച്ചാല്‍ പള്ളികളുടെ തുറക്കുവാനുള്ള അനുമതി പിന്‍വലിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here