ഐപിഎല്ലില്‍ ഇന്ന് മുംബൈ – ബാംഗ്ളൂര്‍ പോരാട്ടം നടക്കും. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോൾ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ പേസ് ബൗളിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. 14, 1 സ്‌കോറുകള്‍ക്ക് ശേഷം വിരാട് കോഹ്‌ലി ബാറ്റിങ്ങില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഉള്ള ശ്രമത്തിലാകും. ഓള്‍ റൗണ്ടര്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിന്‍റെ സേവനം ഇന്ന് ഉണ്ടാകുമോ എന്നത് സംശയത്തിലാണ്.

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍, എല്ലായ്പ്പോഴും പോലെ ചഹാല്‍ തന്നെയാകും ഇന്ന് ഇറങ്ങുക. സ്റ്റെയ്നും ഉമേഷ് യാദവും ഇതുവരെ ചെലവേറിയ ബൗളര്‍ മാരാണെന്ന് തെളിയിച്ചിട്ടുണ്ട്. മറുവശത്ത്, മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ കളിയിലെ വിജയത്തില്‍ ആകും ഇന്ന് ഇറങ്ങുക. സൗരഭ് തിവാരിയുടെ സ്ഥാനത്ത് ഇഷാന്‍ കിഷനെ കൊണ്ടുവരിക എന്നതാണ് ടീമിന് ചെയ്യാന്‍ കഴിയുന്ന ഏക മാറ്റം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അപൂര്‍വ പരാജയത്തിന് ശേഷം ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചു വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here