ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ നടത്താന്‍ സെന്റര്‍ അനുവദിക്കാനാവില്ലെന്ന് എന്‍ടിഎയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും. ജൂലൈ 26ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നീറ്റ് പരീക്ഷകള്‍ വിദേശരാജ്യങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളില്‍ നടത്താനുള്ള സാഹചര്യമില്ലെന്നാണ് ഇവര്‍ ഹൈക്കോടതിയെ അിറിയിച്ചിരിക്കന്നത്.

ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷയ്ക്കായി കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിനും എന്‍ടിഎയ്ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായി നീറ്റ് ഓഫ്ലൈനില്‍ നടക്കുന്നതിനാല്‍ ഓണ്‍ലൈനില്‍ നടത്താന്‍ സാധിക്കില്ലെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here