ഇന്ത്യന്‍ സര്‍വ്വകലാശാലയായ സാവിത്രി ഭായ് ഫൂലെ പൂനെ സര്‍വ്വകലാശാലയുടെ കാമ്പസ് സെപ്തംബറില്‍ അബു ഹാമൂരിലെ ബാര്‍വയില്‍ ആരംഭിക്കുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ച് അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല വാഗ്ദാനം ആരംഭിക്കുന്നു.

പുതിയ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫാര്‍മസി പ്രോഗ്രാമുകള്‍ ഉണ്ടാകുമെന്ന വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ കാര്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്ല അല്‍ അലി പെനിന്‍സുലയോട് വ്യക്തമാക്കി. പ്രതിവര്‍ഷം 300 വിദ്യാര്‍ത്ഥികളുമായി സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പ്രകാരം നാലാം വര്‍ഷത്തോടെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലയിലെത്തും.

സാവിത്രി ഭായ് ഫൂലെ പൂനെ സര്‍വകലാശാലയുടെ കാമ്പസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പഞ്ചവത്സര പദ്ധതി പ്രകാരം മൂന്ന് സ്വകാര്യ സര്‍വകലാശാലകള്‍ കൂടി ഖത്തറില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 സെപ്തംബറില്‍ ആരംഭിക്കാനിരുന്ന സര്‍വകലാശാല കോവിഡ് മഹാമാരി കാരണം തുറക്കാന്‍ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here