അബുദാബിയിലെ കുട്ടികൾ ഉൾപ്പെടെയുള്ള താമസക്കാർക്കായി കളിക്കാനും വ്യായാമം ചെയ്യാനും അല്ലെങ്കിൽ വിശ്രമിക്കാനും അബുദാബിയിൽ ഒരു പുതിയ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്ബോൾ, ഹാൻഡ്‌ബോൾ, വോളിബോൾ എന്നിവയ്‌ക്കായുള്ള മൾട്ടി-യൂസ് കോർട്ട്, കുട്ടികൾക്ക് കളിക്കാൻ ഷേഡുള്ള ഏരിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു കളിസ്ഥലവും ജിം സൗകര്യങ്ങളും ഒപ്പം വിവിധ പ്രായക്കാർക്കുള്ള ഗെയിംസ് ഏരിയയുമുണ്ട്.

കോർണിഷിനടുത്തുള്ള വെസ്റ്റ് 10 ഏരിയയിലെ 1,200 ചതുരശ്ര മീറ്റർ അളവിൽ അബുദാബി സിറ്റി മുനിസിപ്പാലിറ്റി 1.1 ദശലക്ഷം ദിർഹം ചിലവിൽ നിർമ്മിച്ചതാണിത്. എന്നാൽ ഇതുവരെ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here