ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികൾ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക് പുറപ്പെടാൻ പി.സി.ആർ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. എന്നാൽ, ദുബൈയിൽ എത്തിയ ശേഷം ഇവർ പി.സി.ആർ പരിശോധനക്ക് വിധേയമാകണം.

അതേസമയം, ദുബായിലേക്ക് വരുന്ന റെസിഡന്റ് വിസക്കാർ, സന്ദർശക വിസക്കാർ, ടൂറിസ്റ്റ് വിസക്കാർ എന്നിവർക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആർ കോവിഡ് ഫലം നിർബന്ധമാണ്. ദുബൈ വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് അവർ പോകുന്ന രാജ്യത്തിന്റെ നിയമപ്രകാരമാണ് കോവിഡ് പരിശോധന ബാധകമാവുക. അതത് രാജ്യങ്ങൾ നിർദേശിക്കുന്നതിന് അനുസരിച്ച് ദുബൈയിലേക്ക് വരുന്നതിന് മുമ്പോ, ദുബൈയിൽ നിന്ന് ആ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പോ ഇവർ പരിശോധന നടത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here