പുതുവർഷരാവിൽ വർണാഭമായ ആഘോഷങ്ങൾക്കായി മജാസ് വാട്ടർഫ്രണ്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് ഷാർജ. വിനോദവും സാഹസികതയും രുചിവൈവിധ്യങ്ങളും സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാർജ നിക്ഷേപവികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ നടക്കുക.

10 മിനിറ്റ് നീണ്ടുനിൽക്കുന്ന വർണാഭമായ വെടിക്കെട്ട് മജാസിൽ നടക്കും. ഇതോടൊപ്പം തന്നെ കിഴക്കൻ തീരത്ത് ഖോർഫക്കാൻ ബീച്ചിലും 10 മിനിറ്റ് നീണ്ടുനിക്കുന്ന വെടിക്കെട്ടുണ്ടാകും.

തിരക്കിൽപ്പെടാതെ ആഘോഷങ്ങളുടെ ഭാഗമാകാൻ വേദികളിൽ നേരത്തേയെത്താൻ ശ്രമിക്കണമെന്ന് പൊതുജനങ്ങളോട് വകുപ്പ് ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അത്താഴവിരുന്ന് ആസ്വദിച്ചുകൊണ്ട് പുതുവർഷപ്പിറവിയാസ്വദിക്കാൻ 065 117000 (അൽമജാസ് വാട്ടർഫ്രണ്ട്), 096 060161 (ഖോർഫക്കാൻ ബീച്ച്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ആഘോഷങ്ങളോടൊപ്പം സാഹസികതകൂടി ആഗ്രഹിക്കുന്നവർക്കും നഗരത്തിന്റെ ട്രാഫിക് തിരക്കുകളിൽനിന്ന് മാറി മരുഭൂമിയുടെ ശാന്തതയിൽ പുതുവർഷരാവ് ചെലവഴിക്കണമെന്ന് ആഗ്രഹമുള്ളവർക്കും മെലീഹ ആർക്കിയോളജി സെന്ററിന്റെ ആഘോഷങ്ങളിൽ ഭാഗമാവാം. സൂഫി നൃത്തവും ഫയർ ഡാൻസും ഗിറ്റാർ സംഗീതവുമെല്ലാം ചേർന്ന ക്യാമ്പിങ് അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. രാത്രി പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ മരുഭൂമിയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം. വിവരങ്ങൾക്ക് 068 021111 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഡിസംബർ 31-ന് വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ എട്ടുമണിക്ക് അവസാനിക്കുംവിധത്തിലുള്ള ആഘോഷ പാക്കേജുകളും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here