കേരളത്തില്‍ വീണ്ടും രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 10 മണിക്ക് അടക്കണം. പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം കൂടി കണക്കിലെടുത്താണ് നിയന്ത്രണം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാവില്ല.

അതേസമയം, ഒമിക്രോണ്‍ വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here