തിരുവനന്തപുരം: കൊവിഡ് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് അഞ്ചിന് നടത്തിവന്ന വാര്‍ത്താസമ്മേളനം താത്കാലികമായി നിറുത്തിവച്ചു. ഇന്ന് വാര്‍ത്താസമ്മേളനം ഇല്ല. അടുത്ത ദിവസങ്ങളിലും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്നും അത്യാവശ്യകാര്യങ്ങളുണ്ടെങ്കില്‍ മാത്രം വാര്‍ത്താസമ്മേളനം മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നത്.

മാര്‍ച്ച്‌ 23 ന് സംസ്ഥാനം ലോക്ക് ഡൗണ്‍ നടപ്പാക്കിയ ശേഷം നടത്തിവന്ന വാര്‍ത്താസമ്മേളനം ഏപ്രില്‍ ആദ്യവാരം മുഖ്യമന്ത്രി നിറുത്തിവച്ചിരുന്നു. സ്പ്രിന്‍ക്ളര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിറുത്തിവച്ചതെന്നും ഇത് ഒളിച്ചോട്ടമാണെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here