കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒമാന്‍. രാത്രി 8 മുതല്‍ പുലര്‍ച്ചെ നാല് വരെ ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുത്. ഈ സമയത്ത് മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം. ഞായറാഴ്ച്ച മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരിക.

ഹോം ഡെലിവറി, നേരത്തേ കര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കിയ വിഭാഗങ്ങള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അര്‍ഹരായ മുഴുവന്‍ ജനങ്ങളും വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here