ഒമാനിൽ 106 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ്​ രോഗ മുക്​തർ. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും ചെയ്​തു. 1368 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്​. ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്​.

പുതുതായി വൈറസ്​ ബാധിതരായവരിൽ 74 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1238 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. തെക്കൻ ബാത്തിനയിലെ വൈറസ്​ ബാധിതരുടെ എണ്ണം 121 ആയി. വടക്കൻ ബാത്തിനയിലെ കോവിഡ്​ ബാധിതർ 69 ആയിട്ടുണ്ട്​.തെക്കൻ ശർഖിയയിൽ അഞ്ചുപേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു​.

LEAVE A REPLY

Please enter your comment!
Please enter your name here