കഴിഞ്ഞയാഴ്​ച മുതൽ രാജ്യത്തെ കോവിഡ്​ വ്യാപന തോത് വർധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. ഗുരുതര രോഗബാധിതർ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആശുപത്രികളും ആരോഗ്യ സ്​ഥാപനങ്ങളും മരുന്നുകളുടെ വിതരണം നിർത്തി​െവച്ചിട്ടില്ല. ഗ​ുരുതര രോഗബാധിതർക്ക്​ മരുന്ന്​ എത്തിച്ചുനൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോവിഡിന്​ മരുന്ന്​ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ്​ കരുതുന്നത്​. വാക്​സിൻ പരീക്ഷണത്തിൽ മുൻനിരയിൽ നിൽക്കുന്ന കമ്പനികളുമായി ബന്ധം പുലർത്തിവരുകയാണ്​. കോവിഡ്​ പശ്​ചാത്തലത്തിൽ അടച്ചിട്ട കടകൾക്ക്​ വാടക നൽകുന്നതുമായി ബന്ധപ്പെട്ട വിഷത്തെ കുറിച്ച ചോദ്യത്തിന്​ വസ്​തുഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിവിൽ ട്രാൻസാക്ഷൻസ്​ നിയമത്തിന്റെ 550ാം വകുപ്പ്​ മഹാമാരി അല്ലെങ്കിൽ അസാധാരണമായ സാഹചര്യത്തിൽ എങ്ങനെയായിരിക്കണമെന്നത്​ സംബന്ധിച്ച വിശദീകരണം തയാറാക്കി വരുകയാണെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. ഇത്​ തയാറായാൽ പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കും.രാജ്യത്തെ കോവിഡ്​ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന്​ അൽ സഇൗദി പറഞ്ഞു.

സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ട്​. മാസ്​ക്​ കൃത്യമായ രീതിയിൽ ധരിക്കുന്നുവെന്ന്​ ഉറപ്പാക്കണമെന്ന്​ ഡോ. അൽ സഇൗദി പറഞ്ഞു. ഒരുമിച്ച്​ താമസിക്കാത്ത ഒരാളുമായി വാഹനത്തിൽ പോകുമ്പോൾ മുഖാവരണം ധരിക്കുന്നുവെന്ന്​ ഉറപ്പാക്കണം. കോവിഡ്​ ഭീഷണി ഒഴിഞ്ഞ രാജ്യങ്ങൾ സർക്കാർ നടപടികൾക്ക്​ ഒപ്പം നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പു​ലർത്തിയ പ്രതിബദ്ധതിയിലൂടെയുമാണ്​ വിജയം കണ്ടതെന്നും ഡോ. അൽ സഇൗദി പറഞ്ഞു.നവംബറിൽ സ്​കൂളുകൾ തുറക്കുമ്പോൾ ഓൺലൈൻ, ഓഫ്​ലൈൻ രീതിയിലായിരിക്കും വിദ്യാഭ്യാസമെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ആരോഗ്യ മന്ത്രി ഡോ.മദീഹ അഹമ്മദ്​ അൽ ശൈബാനിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here